വൃഷലി കാട്ടിയോരടയാളം കാൺകെ
വ്യസനമേറി സ്മാർത്തവിചാരകര്ക്ക്
അരിമ്പാറയുള്ളൊരു മാന്യജനത്തിലുള്ള
അറുപത്തിയഞ്ചാം കാമുകന്റെ പേരും
ഒരുമ്പെട്ടവൾ വിളിച്ചു കൂകിയെന്നാൽ
തലമുണ്ടിട്ടു മണ്ടിപ്പായേണ്ടതാർക്കിനി
മുണ്ഡനം ചെയ്യാൻ വന്ന സ്മാർത്തനോ,
തണ്ടോടെ നാട് വാഴുന്ന തമ്പുരാനോ ?
No comments:
Post a Comment