ഒരു മധുര സ്വപ്നം
കുളവും കളിക്കൂട്ടും
നിറയും വേനലവധി
മറയുന്നിവിടൊരു
മധുരസ്വപ്നമായോ?
മാങ്കനിചൂടും മാവും
മധുരക്കനി വീഴ്ത്താൻ
അണ്ണാറക്കണ്ണന്നും , കൂട്ടി-
ന്നഞ്ചാറു ബാല്യങ്ങളും.
പൂഞ്ചില്ലകൾ ചാടിനടന്നു
പൂവാലനണ്ണാർക്കണ്ണൻ
തേൻപഴം തിന്നുരസിപ്പൂ
താഴത്താ,ബാല്യങ്ങളും .
കാറ്റേ. വാ. വാ. വാ കാറ്റേ
കൂട്ടുകാരാർത്തു വിളിപ്പൂ..
ഊറ്റമായ് വീശും കാറ്റിൽ
ഉതിരുന്നൂമാങ്കനി നീളേ
തേങ്കനികൾ വാരിക്കൂട്ടാൻ
താനാദ്യമെന്നും ചൊല്ലി
തങ്ങളിൽതല്ലുകൾകൂടും
കൈതവമില്ലാത്തോരാം
ബാല്യങ്ങൾ പോരാടീടുന്നാ-
മാഞ്ചോടൊരു സ്വർഗ്ഗമായീ .
No comments:
Post a Comment