വീണ്ടും പ്രഭാതം
വിട പറയുന്നുവോ സൂര്യന്‍ ?
വിതുമ്പുന്നനുരാഗിണി സന്ധ്യ,
വിട പറയുകയല്ല,നാളെ ഞാന്‍
ഇനിയും വരുമെന്ന് സൂര്യന്‍.
അര്‍ക്കന്‍ മറഞ്ഞതിന്നാലസ്യ-
മാര്‍ന്നിരുളിന്‍ മറക്കുള്ളിലായി,
സന്ധ്യമയങ്ങാന്‍ കിടന്നു,
മധുരമാം സ്വപ്നത്തില്‍ വീണു .
സാന്ധ്യരാഗം നിറയും മാനത്തു
ചന്ദനപ്പൊട്ടിട്ട് സുന്ദര മോഹന-
ചന്ദ്രന്‍, മാടി വിളിച്ചവന്‍,കൈ തന്നു,
തന്നെ മാനത്തു മെല്ലെ കരേറ്റി .
ഇരുളു കനക്കുന്നതറിയതെ,സന്ധ്യ
ചന്ദ്രനുമൊത്തു കഴിഞ്ഞു .
സന്ധ്യ തന്‍ നെറ്റിയില്‍ നിന്നും
സിന്ധൂരരേണുക്കള്‍ പാറി .
പാടെ മയങ്ങിയ, തന്‍റെ പവിത്രമാം
മാനം കവര്ന്നുവോ ചന്ദ്രന്‍ ?
ഭീതിയോടോടി മറഞ്ഞു സന്ധ്യ.
മാനം ചുവന്നു തുടുത്തു.
പ്രഭാമയനായി വന്നു സൂര്യന്‍
പ്രഭാതം പൊട്ടിവിരിഞ്ഞു.
വീണ്ടും പ്രഭാതം പൊട്ടിവിരിഞ്ഞു
No comments:
Post a Comment