Wednesday, January 16, 2013

ഉപ്പ്



     ഉപ്പ് 

ഉപ്പിനുപ്പുകൂടുമെന്നൊരു പക്ഷം 
ഉപ്പിനുപ്പൊട്ടുമേയില്ലെന്നപരരും. 
ഉപ്പിനുപ്പല്ലാതെയിനിപ്പു-
ണ്ടാകുമോയെന്നിതരരും. 

ഉപ്പോളം വരില്ലുപ്പിലിട്ടതെന്നതു 
സത്യമാണെന്നതുപോലെ, 
ഉറകെട്ടുപയോഗശൂന്യമാ-
മുപ്പു പോലാകരുതു ജീവിതം. 

ഉപ്പുചാക്കിറയത്തു നാം 
തള്ളിടുന്നപോല്‍,ചിലര്‍  
വൃദ്ധരാം പിതാക്കളെ, 
വൃദ്ധമന്ദിരം തന്നിലായ്
തള്ളിടുന്നതു കാണുകില്‍,
ഉപ്പ് പോലലിഞ്ഞിടും,
ശിഷ്ടര്‍ തന്മനമെന്നാലും  
ദുഷ്ടരായിടും മക്കള്‍തന്‍   
മനസ്സലിയുക ദുഷ്കരം.  

ഉപ്പുംകൂട്ടിതന്നെയാണവരന്നം 
കഴിച്ചുവെന്നാകിലോര്‍ത്തിടൂ 
തിന്ന ചോറിനു നന്ദിയേകിടാന്‍   
നായ്ക്കള്‍ പോലും മറന്നിടാ . 

No comments:

Post a Comment