ഏകന്‍
അല്ല, ഞാന്‍ കര്‍മ ബന്ധിതനല്ല,ഞാന്‍
തെല്ലുമില്ലെനിക്കു മോഹമൊന്നിനും.
ആശ്രയിക്കുന്നില്ല,ഞാനാരെയുമൊന്നിനും.
ആശയും,നിരാശയും പകുത്തു നല്‍കിടാൻ
ആവതില്ലെനിക്ക്, ഞാനെന്നുമേകനാം.
ഏകനാണ് ഞാന്‍, നിരാമയനുമാണല്ലോ.
മഹാരഥന്മാര്‍,ചിന്തകരെഴുത്തുകാര്‍
ലോകമന്നു,മിന്നു,മെന്നുമാദരിപ്പവര്‍,
പ്ലാറ്റൊ മുതല്‍ സാത്രേ വരെയുള്ളവര്‍
തീര്‍ത്തുമേകരായി ജീവിതം നയിച്ചവര്‍
ജന്മ -കര്മബന്ധം മുറിച്ചേകാന്തത
നല്കുമാത്മ സംതൃപ്തി നുകര്‍ന്നവര്‍.
ഏകാന്തതയെ പുല്‍കിയ മനീഷികള്‍ക്കു-
മേറിവന്നു,വന്നൂ ശിഷ്യരേറെയായ്.
ഏകരായി ജീവിതം നയിക്കുവാന്‍
ആരെയുമീ ലോകമനുവദിക്കില്ലല്ലോ?
No comments:
Post a Comment