കട്ടുറുമ്പിന്റെ ചങ്ങാതി
കൊച്ചു നാളിന്‍ ഞാനെന്സ്കൂളില് പോയിരുന്ന നാള്‍ ,
നിത്യവും കാണുമൊരപ്പൂപ്പന്‍,
നരച്ച താടിക്കാരന്‍.
നരച്ച താടിയുഴിഞ്ഞവശനെ-
ന്നാകിലും ചിരിച്ചു കളിച്ചിടും,
കുട്ടികള്‍ക്കിഷ്ടക്കാരന്‍.
"ഉറുമ്പുറുമ്പ്" എന്ന് പറഞ്ഞു
കളിക്കുന്ന കുരുന്നു പയ്യനാകും
അപ്പൂപ്പന്‍ പലപ്പോഴും.
"കട്ടുറുമ്പ് " എന്നു നല്ല
വിളിപ്പേര്‍ നല്‍കീ ഞങ്ങള്‍
കുട്ടിത്തം മാറാത്തോരാ
ചങ്ങാതിയപ്പൂപ്പന്.
ഒരുനാളപ്പൂപ്പനെ കാണാതെ
വിഷണ്ണരായ് പരതിനടന്നല്ലോ
കുട്ടികള്‍ പല ദിക്കില്‍.
അവിടെ മരച്ചോട്ടില്‍
സുഖ നിദ്രയിലാണ്ടു
ചുരുണ്ട് കിടക്കുന്നു
കുട്ടികള്‍ക്കിഷ്ടതോഴന്‍ .
കട്ടുറുമ്പപ്പൂന്റെ
മേനിയിലുടനീളം
കട്ടുറുമ്പരിക്കുന്നൂ
അപ്പൂപ്പന്‍ ചിരിക്കുന്നൂ .
No comments:
Post a Comment