വിഷുക്കൈനേട്ടം
കോയിക്കലെ കണിക്കൊന്നപൂത്തു
വേലിക്കലേക്കതു ചാഞ്ഞുനിന്നൂ..
പൂത്തോരെൻ കൗമാര മോഹങ്ങളും
പൂത്തുലാവുന്നൊരാ,പൂവ് തേടി..
വിഷുവല്ലേ ? കൈനീട്ടം പങ്കിടാനായ്
വേലിക്കരികിലേക്കോടിയെത്തി..
ചേലൊത്ത ചുംബന കൈനീട്ടങ്ങൾ
ചേലോടെയന്നവര്,നല്കി,വാങ്ങീ..
No comments:
Post a Comment