മാന്യൻ
എന്നെ നിങ്ങൾക്കറിയുമോ
ഇല്ല,ഞങ്ങൾക്കറിയില്ല,
കൊള്ളാവുന്ന"ക്ലു"തന്നാൽ ?
ഞങ്ങളൊന്നു ശ്രമിച്ചീടാം
എന്നാൽ നല്ല "ക്ലു" തരാം
നിങ്ങളൊന്നു പറഞ്ഞാലും
മാന്യനല്ലൊ,ഞാനൊരു
മാന്യനാം പാവം പൗരൻ.
ഇല്ല,ഞങ്ങൾക്കറിയില്ല,
കൊള്ളാവുന്ന"ക്ലു"തന്നാൽ ?
ഞങ്ങളൊന്നു ശ്രമിച്ചീടാം
എന്നാൽ നല്ല "ക്ലു" തരാം
നിങ്ങളൊന്നു പറഞ്ഞാലും
മാന്യനല്ലൊ,ഞാനൊരു
മാന്യനാം പാവം പൗരൻ.
മാന്യതയാർന്നോനെന്നെ
ശരിക്കും ഞാൻഹൈന്ദവൻ,
മാനമില്ലാത്തോനാക്കാൻ
ഞാനെന്തു തെറ്റു ചെയ്തു,
നിങ്ങളതൊന്നു ചൊല്ലൂ ?
ഞാനെന്തു തെറ്റു ചെയ്തു,
നിങ്ങളതൊന്നു ചൊല്ലൂ ?
ശരിക്കും ഞാൻഹൈന്ദവൻ,
ചിലപ്പോളോ, ക്രിസ്ത്യാനിയും,
ഇസ്ലാമായ് ഞാൻ പലപ്പോഴും
വേഷം പകർന്നാടുമല്ലോ?
വേഷം പകർന്നാടുമല്ലോ?
എനിക്കില്ല, മതദ്വേഷം,
ജാതിചിന്തയശേഷവും,
ജാതി,മതസമ്മേളനവേദി
കളിൽ,പൂജ്യനാം ഞാൻ ? .
കളിൽ,പൂജ്യനാം ഞാൻ ? .
പത്രമാധ്യങ്ങളൊക്കെയും
നിത്യവുമെൻവാർത്ത നല്ല
പൊടിപ്പും തൊങ്ങലുമായി
സചിത്രം കൊട്ടിഘോഷിപ്പൂ...
രാഷ്ട്രമീമാംസകനല്ലഞാൻ
രാഷ്ട്രീയത്തിന്നുമതീതനാം
എങ്കിലുമെൻ സേവനാമീ
രാഷ്ട്രീയക്കാർക്കനിർവാര്യം.
വർഗീയ കലാപമുണ്ടാക്കും
തന്ത്രശാലി ഞാനാണല്ലോ?
തെരെഞ്ഞെടുപ്പടുത്താലോ
തെരക്കോടു,തിരക്കത്രേ ?
പൊലിസേമാൻമാരവർക്കും
ഭയ,ഭക്തി,ബഹുമാനം
ഇടക്കൊക്കെയവർക്കുംഞാൻ
ഗുരുദക്ഷിണയേകുമല്ലോ?
പ്രതികൾക്കായ് വലവീശി,
മാനംനോക്കിയിരിക്കുന്നോർ-
തന്മാനംകാക്കുവതിന്നായി ,
ചിലപ്പോൾ ഞാൻ "പ്രതികളെ"
ഹാജരാക്കി,സഹായിക്കും
കേസുകളൊന്നുമെന്റെമേലവർ
ചാർത്തിടാതെയൊഴിവാക്കും
ഗുരുദക്ഷിണയേകുമല്ലോ?
പ്രതികൾക്കായ് വലവീശി,
മാനംനോക്കിയിരിക്കുന്നോർ-
തന്മാനംകാക്കുവതിന്നായി ,
ചിലപ്പോൾ ഞാൻ "പ്രതികളെ"
ഹാജരാക്കി,സഹായിക്കും
കേസുകളൊന്നുമെന്റെമേലവർ
ചാർത്തിടാതെയൊഴിവാക്കും
വ്യവസായ പ്രമുഖൻ ഞാൻ
"കുടിൽ",വ്യവസായം",തരാതരം
നോട്ടടിക്കും ബാങ്കാണല്ലോ
നോട്ടിരട്ടിപ്പിക്കാൻ മിടുക്കൻ
ടുറിസം വ്യവസായത്തിൽ
"കുടിൽ",വ്യവസായം",തരാതരം
നോട്ടടിക്കും ബാങ്കാണല്ലോ
നോട്ടിരട്ടിപ്പിക്കാൻ മിടുക്കൻ
ടുറിസം വ്യവസായത്തിൽ
എന്നെ,വെല്ലാനാരുമില്ല?
നാട്ടിലൊക്കെ റിസോർട്ടുണ്ട് ,
ഡോളർനേടും ഖനികൾ താൻ
സ്ത്രീപീഡനത്തിൻ കഥകൾ
പാടിടുന്ന,"നർസറികൾ"
രതിനാടകരംഗങ്ങൾ,ടിവി'
സീരിയൽ,പോലവിരാമം
നടമാടുന്നവിടെന്നും .
സിനിമാഭ്രമം വല്ലാതെൻ പാടിടുന്ന,"നർസറികൾ"
രതിനാടകരംഗങ്ങൾ,ടിവി'
സീരിയൽ,പോലവിരാമം
നടമാടുന്നവിടെന്നും .
സിരകളിൽ പൂക്കുമ്പോൾ
ഉന്മാദത്തോടപ്പോൾ തന്നെ
നിർമാതാവിൻകുപ്പായം
ഞാനണിയാനും മടിക്കില്ല.
കഥയുംതിരക്കഥയും ,
നവാഗത സംവിധാന
പ്രതിഭയും ഞാൻ തന്നെ
ഞാൻ പിടിക്കുംപടമെല്ലാം
ചൂടപ്പംപോൽ ചിലവാകും ,
തിയേറ്ററിൽ കൊടുക്കില്ല
"സാറ്റലൈറ്റ് റൈറ്റും"വേണ്ട,
സി.ഡി.മാത്രം മതിയത്രെ!
നായികമാരവരൊക്കെ
താരറാണികളായി മിന്നി
അവരിൽ ചിലരിന്നുമെന്റെ
സുഖകാംഷികളാണല്ലോ?
ഭാഗ്യഹീനരാം ചിലരൊക്കെ
രതിസുഖ,രസം വിൽക്കും
രാത്രിതൻ നായികമാരായ്
തെരുവോരത്തലയുന്നു.
നാടനും ഫോറിനുമെന്ന
ഭേദമില്ലാതനവധി
ബ്രാണ്ടിലുള്ള മദ്യമൊക്കെ
നാട്ടിലാകെയൊഴുക്കീടും
മദ്യനിരോധനക്കാർക്കും
കൈയ്യയച്ചു പണം നല്കും,
മദ്യ,മാഫിയത്തലവൻ
ജനത്തിന്നും കണ്ണിലുണ്ണി
ദീനാനുകമ്പകാട്ടീടുവാൻ,
ലഭ്യമാകുമവസ്സരമൊട്ടും-
തന്നെപാഴാക്കാൻ ഞാൻ
സമ്മതിക്കില്ലൊരിക്കലും
സമൂഹവിവാഹം,പിന്നെ
സൗജന്യാതുരസേവനം,
ഇതൊക്കെയെന്നുമെൻ,
ബലഹീനതയാണല്ലോ?
ഭരണം മാറി,വന്നെന്നാലും
പരിഭ്രമിക്കില്ലൊരിക്കലും
ഭരിക്കുന്നോരവർക്കൊപ്പം
മദിച്ചെന്നും നടക്കും ഞാൻ
പരിസ്ഥിതി തകർത്താലും
വരും തലമുറക്കായെന്നും
കരുതലുള്ളവനീ ഞാനും ?
കരുതുന്നു സ്വിസ്സ് ബാങ്കിൽ
എന്റെ വരും തലമുറക്കായ്
ഇത്രയും ഞാൻ ചൊല്ലിയിട്ടും
എന്നെ നിങ്ങൾക്കറിയില്ലേ?
നിങ്ങളെപ്പോലെതന്നെയവർ
സി.ബി.ഐ,ക്കാർപറയുന്നു
പിടികിട്ടുന്നില്ലെന്നവർ
ആണയിട്ടു പറയുന്നു
പിടികിട്ടാപുള്ളിയെന്നും" -
പരസ്യത്തിൽ പറയുന്നു
"പിടികിട്ടാപുള്ളി"യായി
വിലസുന്ന മാന്യനെന്നെ
അറിയില്ലേ,മാലോകരേ?
ഒരു വര്ഷംകൂടി കൊഴിഞ്ഞുപോയീടുമ്പോള്‍
പുതുവര്‍ഷം പൂചൂടികുണുങ്ങിയെത്തീടുന്നു.
കൊഴിയുന്നോരിലകള്‍ ചീഞ്ഞു വളമായി
നവമുകുളങ്ങള്‍ക്കൊരൂര്‍ജ്ജമായ്തീരേണം.
മന്ത്രിമാർ തൊട്ടുള്ള "വിഐപി"
വൃന്ദമെത്തുന്ന സമയത്ത്
സംസ്ഥാനാതിഥിയായ് ഞാൻ
ബന്തവസ്സിൽ പാർത്തിടും
No comments:
Post a Comment