മരണദേവനൊരു
വരമരുളിയാൽ ?
മരണമേ! നിന്നാഗമനത്തിന്റെ
മണിമുഴങ്ങുന്നിതെന്റെ കാതിലും. വരമരുളിയാൽ ?
മരണമേ! നിന്നാഗമനത്തിന്റെ
മതി,വരാതെയീ,ജീവിതനാടക-
മിനിയുമാടണം,അനുവദിച്ചീടുക,
കഴിയുമെങ്കിലരനാഴികയെങ്കിലും
അധികമായി,നീ നല്കുമാറാകണം.
ചെറുക്കുവാനെനിക്കാവതില്ലെങ്കിലും
ഒളിക്കുവാനൊന്നു ഞാൻ ശ്രമിക്കട്ടെ,
തണുത്തുറഞ്ഞൊരു നിന്റെകൈകളാൽ ,
പിടിച്ചുതാഴ്ത്തുവതെവിടേക്കിതെന്നെ നീ
ഇരുട്ടുചൂഴുമൊരഗാധകയത്തിലോ?
ഇരുട്ടുചൂഴുമൊരഗാധകയത്തിലോ?
"പതം പറഞ്ഞു"കരഞ്ഞെന്റെചുറ്റിലും
മനമിടിഞ്ഞവരെന്റെ ബന്ധുക്കളാം,
പ്രകീർത്തിക്കുന്നവരെന്നപദാനങ്ങൾ,
പ്രശസ്തനെന്നു പുകഴ്ത്തി കൊല്ലുന്നു.
ഇടക്കിടെ,കുശു,കുശുപ്പുമായ്,ചിലർ,
ഇടക്കിടെ,കുശു,കുശുപ്പുമായ്,ചിലർ,
ഇകഴ്ത്തിടുന്നിതെന്റെ ജീവിതം.
മരണദേവനും മനമലിഞ്ഞെങ്കിലൊ ?
തരികായാണവൻ,പുനരെനിക്കൊരു
ചെറിയോരുകാലം വീണ്ടുമീജീവിതം
മതിമറന്നു,ഞാനാസ്വദിച്ചീടുവാൻ...
പതിയെ,ഞാനെൻ മിഴിതുറന്നീടവേ,
പലരുമാക്കാഴ്ച്ച കണ്ടു ഭയന്നോടി,
പരിമിതമായി വന്നൊരാൾക്കൂട്ടത്തിൽ
പരിചിതരായിട്ടാരുമേയില്ലല്ലോ?
No comments:
Post a Comment