ഒരു ജീവന്മരണ പോരാട്ടത്തിന്റെ
കഥ
തലപോയ,
തെങ്ങൊന്നെൻ
പടിവാതിലിൻ ചാരെ
പടുവൃദ്ധനെപോലെ
നില്പുണ്ടല്ലോ?.
മരമായ,മരമൊക്കെ,
കൊത്തിനടക്കുന്ന,
കിളിവർഗ്ഗത്തച്ചനാം,
അരിയ മരംകൊത്തി
അവിടേക്കന്നാദ്യമായ്
വന്നണഞ്ഞു .
മരമൊന്നുകൊത്തി,
മതിയായില്ലവനൊട്ടും
തെരു,തെരെ,യവന
പ്പോളാഞ്ഞു കൊത്തി.
പകലുകൾ പലതും
കൊഴിഞ്ഞുവെന്നാകിലും
പരിശ്രമിയാണവൻ
പിന്മാറിടുമോ? .
പലനാൾകഴിഞ്ഞപ്പോ-
ളവനാമരത്തിലായ്,
ഒരു,ചെറു,പോടു
നന്നായ്തുരന്നെടുത്തു .
കിളികളിൽ ഗർവിഷ്ടൻ,
തലയിൽ പൂവുള്ളവൻ,
ദിനവുമവൻ വന്നു,
പോടിന്റെഭംഗികണ്ട-
ഭിമാനപൂരിതനായി നില്ക്കും.
പിന്നീടൊരുനാളിലവിടെ
ഞാൻ കേട്ടല്ലോ,
മാടത്തക്കിളികൾ
തൻ സംഘഗാനം.
മിഥുനങ്ങളായെത്തി-
യരുമക്കിളിമക്കൾ
തെങ്ങിലെ പോടിൽ
തൻകൂടൊരുക്കി.
പോടൊരു കൂടാക്കി
മാറ്റിയെടുത്തവർ,
കൂടിന്റെയുള്ളിൽ
"കുടിവച്ചല്ലോ"
മുട്ടയിട്ടോരവൾ,
പെണ്‍കിളി,
തൻകൂട്ടിലത്യന്തം
ശ്രദ്ധയാർന്നടയിരുന്നു.
ചാഞ്ഞമരക്കൊമ്പു,
ചാരത്തുണ്ടതിലന്നു
കൂട്ടിന്നിണക്കിളി
കാത്തിരുന്നു.
കൂട്ടിലിരിക്കും തൻ
കൂട്ടുകാരിക്കവൻ
കണ്ണൊന്നു,ചിമ്മാതെ,
കാവലാളായ്.
ദിനമേറെക്കഴിയവെ-
യൊരുനാളിൽ കൂട്ടിലെ,
കിളികളുംകൂട്ടരും
ചേർന്നുച്ചത്തിൽ,
കല,പില,കല പില,
യെന്നവർ,വല്ലാതെ
കഠിനമായുണ്ടാക്കി
മുറവിളികൾ.
പതിവില്ലാതവിടേക്ക-
ന്നെത്തിനോക്കുമ്പോൾ
ഞാൻ ഭീതി,യുണ്ടാക്കുമാ -
കാഴ്ച കണ്ടു.
ദയനീയമെന്നല്ലാതെന്തു
ഞാൻ ചൊല്ലട്ടെ,
അവിടെ ഞാൻ കണ്ടൊരു
രംഗങ്ങളെ.
കൂട്ടിലെ മുട്ടകൾ
പ്രാതലായ് ഭക്ഷിക്കാൻ .
ഒരുമഞ്ഞച്ചേരയാ,
കൂട്ടിലെത്തി.
അലറിക്കരഞ്ഞവർ
ചിറകിട്ടടിച്ചു
ചോരനാം ചേരയെ-
പ്പായിച്ചീടാൻ.
കൂട്ടുകാരായെത്തി
കാക്കതൻ വൻപട
കൂട്ടുചേർന്നന്നവർ
കാറി വിളിച്ചും,
റാഞ്ചിപ്പറന്നും,
ഒത്തു ചേർന്നന്നവർ
ദുഷ്ട,നാമുരഗത്തെ
കൊത്തിയോടിച്ചു .
ജീവന്റെ ജീവനാം
കുഞ്ഞുങ്ങൾക്കായവർ
ജീവൻ കളഞ്ഞും
പൊരുതി നേടി.
No comments:
Post a Comment