പഴമൊഴി മുത്തുകള്‍
പഠിച്ചതല്ലേ, പാടാന്‍ കഴിയൂ,
വിധിച്ചതല്ലേ ലഭിക്കയുള്ളൂ..
കൊതിച്ചതെല്ലാം ലഭിക്കുമെന്നാല്‍,
ശ്രമിച്ചിടാന്‍ നാം മിനക്കെടുമോ?
തെളിച്ച വഴി താന്‍ നടന്നിടേണം
ഒളിച്ചു മാറുക, സ്വയ രക്ഷക്കായ്.
ചതിച്ചിടുന്നവര്‍ തന്‍ സഹവാസം
ഒഴിച്ചു നമ്മള്‍ മുന്നേറീടുക .
ഒഴുക്കുവെള്ളം കുടിക്കയാകാം ,
ഒഴുക്കിനെതിരെ നീന്തുകയരുത്.
പഴുത്ത കായ്കള്‍ ഭക്ഷിച്ചീടാം,
പുഴുത്തുവെന്നാല്‍ വര്‍ജ്ജിക്കേണം .
നിനച്ച കാര്യം നിവൃത്തിയാകാന്‍
നിറുത്തിടാതെ ശ്രമിച്ചിടേണം.
ചെറുത്തു നിന്നാല്‍ കരുത്തു നേടാം
മറിച്ചിതായാല്‍ മാനം പോകും.
ഒരിക്കല്‍ നേടിയോരനുഭവ പാഠം
മരിക്കുവോളം മറന്നിടായ്ക.
മറന്നുവെന്നാല്‍ വീണ്ടും നമ്മള്‍
പിറന്നു വീണൊരു ശിശു പോലല്ലോ?
പഠിച്ചതല്ലേ, പാടാന്‍ കഴിയൂ,
വിധിച്ചതല്ലേ ലഭിക്കയുള്ളൂ..
കൊതിച്ചതെല്ലാം ലഭിക്കുമെന്നാല്‍,
ശ്രമിച്ചിടാന്‍ നാം മിനക്കെടുമോ?
തെളിച്ച വഴി താന്‍ നടന്നിടേണം
ഒളിച്ചു മാറുക, സ്വയ രക്ഷക്കായ്.
ചതിച്ചിടുന്നവര്‍ തന്‍ സഹവാസം
ഒഴിച്ചു നമ്മള്‍ മുന്നേറീടുക .
ഒഴുക്കുവെള്ളം കുടിക്കയാകാം ,
ഒഴുക്കിനെതിരെ നീന്തുകയരുത്.
പഴുത്ത കായ്കള്‍ ഭക്ഷിച്ചീടാം,
പുഴുത്തുവെന്നാല്‍ വര്‍ജ്ജിക്കേണം .
നിനച്ച കാര്യം നിവൃത്തിയാകാന്‍
നിറുത്തിടാതെ ശ്രമിച്ചിടേണം.
ചെറുത്തു നിന്നാല്‍ കരുത്തു നേടാം
മറിച്ചിതായാല്‍ മാനം പോകും.
ഒരിക്കല്‍ നേടിയോരനുഭവ പാഠം
മരിക്കുവോളം മറന്നിടായ്ക.
മറന്നുവെന്നാല്‍ വീണ്ടും നമ്മള്‍
പിറന്നു വീണൊരു ശിശു പോലല്ലോ?
No comments:
Post a Comment