മരീചിക
കോറിയിട്ടല്ലോ, നിന്‍ മുഖശ്രീയെഴും ചിത്രം
നീറുന്നൊരോര്‍മകളാം നാരായമെന്‍ മനസ്സില്‍
പ്രേമ പാരവശ്യത്താലേ,മോഹിതനെന്‍റെ മുന്നില്‍
നീയൊരു മരീചികയായെന്നുമേ,യകലത്തില്‍.
നിന്നിലേക്കടുക്കുവാനാവതില്ലാതെ ഞാനോ
മനം നീറിയീമരുഭൂവിലേകനായലയുന്നു
ഹേമന്തം പകര്‍ന്നൊരു കുളിരിലലിഞ്ഞു നീ
നിന്നിലേക്കടുക്കുവാനാവതില്ലാതെ ഞാനോ
മനം നീറിയീമരുഭൂവിലേകനായലയുന്നു
ഹേമന്തം പകര്‍ന്നൊരു കുളിരിലലിഞ്ഞു നീ
മോഹപ്പക്ഷിയായ് വന്നെന്‍ മനസ്സില്‍ കൂടു കൂട്ടി.
വാസന്തം വരുന്നൊരു കാലവും കാത്തു നമ്മള്‍
കോകില യുഗ്മങ്ങളായ് പ്രേമഗീതികള്‍ പാടി.
കാതരേ ചൊല്ലുകില്ലേ,എന്തിനായകന്നു നീ ?
വാസന്തം വരുന്നൊരു കാലവും കാത്തു നമ്മള്‍
കോകില യുഗ്മങ്ങളായ് പ്രേമഗീതികള്‍ പാടി.
കാതരേ ചൊല്ലുകില്ലേ,എന്തിനായകന്നു നീ ?
പാതിമെയ്യാകാമെന്ന്, പണ്ട് നീ പറഞ്ഞില്ലേ?
ആയിരം കിനാവുകള്‍ അന്ന് നാം കണ്ടതല്ലേ ?
താരിളം ലതയായ് നീ വന്നെന്നില്‍ പടര്‍ന്നില്ലേ ?
ആയിരം കിനാവുകള്‍ അന്ന് നാം കണ്ടതല്ലേ ?
താരിളം ലതയായ് നീ വന്നെന്നില്‍ പടര്‍ന്നില്ലേ ?
എന്നുള്ളം നിറഞ്ഞു നിന്നൊരു പൂനിലാവേ,
എന്തിനു നീ പോയ് മറഞ്ഞൂ കാര്‍മേഘത്തില്‍.
പുഞ്ചിരിപ്പാല്‍നിലാവായണയൂ പ്രിയ സഖീ
പുഷ്കലമായീടട്ടെ നമ്മുടെ സ്വപ്നമെല്ലാം
എന്തിനു നീ പോയ് മറഞ്ഞൂ കാര്‍മേഘത്തില്‍.
പുഞ്ചിരിപ്പാല്‍നിലാവായണയൂ പ്രിയ സഖീ
പുഷ്കലമായീടട്ടെ നമ്മുടെ സ്വപ്നമെല്ലാം
No comments:
Post a Comment