ലോകനീതി
മൂവന്തിനേരത്ത്, മുന്നാഴിപ്പൂവുമായ്
ചേമന്തിപ്പെണ്‍കൊടി മാല കോര്‍ത്തു.
കോവിലില്‍ വച്ചെന്നും കിന്നരിച്ചീടുന്ന
കോമള രൂപനെ ധ്യാനിച്ചവള്‍,
പൂമാലയേന്തിതന്‍ മാരനേയും തേടി,
കാവിലെ കോവിലില്‍കാത്തു നിന്നു.
മാരന്‍ കനിഞ്ഞില്ല,മാലയും വാങ്ങീല
പ്രേമാര്‍ദ്ര,മാന്‍പേട സിംഹിയായി. .
കോപകലുഷിത,പൂമാല പൊട്ടിച്ചു
താരാപഥം തന്നിലേക്കാഞ്ഞെറിഞ്ഞു. .
താരാപഥം തന്നില്‍ മിന്നുന്ന മാണിക്യം
താരമോ ചേമന്തി പെണ്ണിന്‍ പൂവോ ?
ആകാശ ഗംഗയില്‍ നീരാടാനെത്തിയ
ആതിരചന്ദിരന്‍ സംശയിപ്പൂ .
ആതിരചന്ദിരന്‍ സംശയിപ്പൂ .
പൂമാല ചൂടുവാനാവേശ,മോഹിതന്‍
പൂന്തിങ്കള്‍ തോണി തുഴഞ്ഞിതെത്തി
താരാപഥത്തിലെ ചേമന്തിപ്പൂക്കളെ
താലോലിച്ചിട്ടു തന്‍ മാറിലേന്തി .
പൂന്തിങ്കള്‍ തോണി തുഴഞ്ഞിതെത്തി
താരാപഥത്തിലെ ചേമന്തിപ്പൂക്കളെ
താലോലിച്ചിട്ടു തന്‍ മാറിലേന്തി .
ചന്ദ്രന്റെ മാറില്‍കളങ്കമെന്നോതി നാം
ചേമന്തി തന്‍ ദൈന്യമാരറിവൂ..
ചേമന്തിപ്പൂവു കളങ്കമായ് കാണുമീ
ചേമന്തി തന്‍ ദൈന്യമാരറിവൂ..
ചേമന്തിപ്പൂവു കളങ്കമായ് കാണുമീ
ലോകനീതിന്യായ,മന്യായമല്ലേ ?
No comments:
Post a Comment