സ്നേഹത്തിന്‍ നവ സുവിശേഷം
ദൈവ ത്രയമതില്‍ സുതസ്ഥാനീയന്‍
ദൈവമയച്ചൊരു കുഞ്ഞാടീശോ
മനുജ കുലത്തിന്‍ പാപം കഴുകാന്‍
സ്വന്തം രക്തം ചിന്തിയ ദേവന്‍
സ്നേഹത്തിന്‍ നവസുവിശേഷത്താ
ലേകി,മനുജന്, മാതൃക നന്നായ്.
ലേകി,മനുജന്, മാതൃക നന്നായ്.
നാഥന്‍ ചിന്തിയ തിരുരക്ത്തത്താ-
ലഭിഷിക്തിതരാം മാനവ ജനത
ക്രിസ്തു നല്‍കിയ വാഗ്ദാനത്താല്‍
നിത്യ രക്ഷയ്കവകാശികള്‍ താന്‍ .
വഴിയും ജീവനും സത്യവുമായി
വഴി കാട്ടീടും നാഥന്‍ തന്നുടെ
പാതയിലൂടെ, അടിപതറാതെ
മുന്നേറുക നമ്മള്‍,മോക്ഷം നേടാം
No comments:
Post a Comment