ഉപദേശികള്‍
ഒരൊറ്റ മരവും സ്വന്തം തൊടിയില്‍
നട്ടു നന്യ്ക്കാത്തോര്‍,
മുറയ്ക്ക് നമ്മോടുപദേശിക്കും
മരങ്ങള്‍ നട്ടീടാന്‍.
മൂക്കിന്നറ്റം മദ്യം കേറ്റി
അറുമാദിക്കുന്നവരും
മദ്യനിരോധന സംഘത്തിന്‍റെ
സഹയാത്രികരാകും.
തെരുവ് നീളെ ശുചിത്വ കേരള
സന്ദേശം നല്‍കും.
വിചിത്ര ജീവികള്‍ മലയാളികള്‍
ചെയ്യുവതെന്തെന്നോ?
സ്വന്തം വീട്ടിലെ മാലിന്യങ്ങള്‍
ചാക്കില്‍ കെട്ടീടും
ഇരുട്ട് വീണാല്‍ മാലിന്യങ്ങള്‍
നിരത്തിലേക്കെറിയും .
കടുത്ത വേനല്‍,കുടിവെള്ളത്തിനു
നിവൃത്തിയില്ലെന്നായ്
അടിച്ചു മാറ്റും വെള്ളം മുഴുവന്‍
"സ്വിമ്മിംഗ് പൂള"തിനായ്
"കരണ്ടു കട്ടായ്"വീടുകളാകെ
ഇരുട്ടില്‍ മുങ്ങുമ്പോള്‍
വെളിച്ചമാലകള്‍, ഉത്സവ മേളകള്‍
തകര്‍ത്തു കൊണ്ടാടും.
ഇടയ്ക്കിടയ്ക്ക് കേള്‍ക്കുന്നിവിടെ
നല്ലൊരു സന്ദേശം.
വളപ്പില്‍ വീഴും മഴവെള്ളത്തെ
പിടിച്ചു നിര്‍ത്തീടാന്‍...
മഴക്കുഴികള്‍ തീര്‍ക്കുക നിങ്ങള്‍
മടിച്ചിടാതിവിടെ.
എനിക്കുമുണ്ടൊരു നല്ല സുഹൃത്ത്
ആളൊരു ശാസ്ത്രഞ്ജന്‍
പരിസ്ഥിതിക്കൊരു സമിതിയുണ്ടേ
അതിന്‍ തലപ്പത്തായ്....
ദുഷിക്കയല്ലാ, നോക്കൂ നിങ്ങള്‍
അവരുടെ ഭവനത്തില്‍
ഇന്റര്‍ ലോക്കിംഗ് ടൈലുകള്‍ പാകിയ
നടുമുറ്റം കാണാം.
വളപ്പില്‍ വീഴും മഴവെള്ളത്തെ
പിടിച്ചു നിര്‍ത്തീടാന്‍
മഴക്കുഴികള്‍ തീര്‍ക്കുക നിങ്ങള്‍
മടിച്ചിടാതിവിടെ
മടുത്തു നമ്മള്‍ ഉപദേശികളുടെ
മാതൃക കണ്ടിട്ട്,
''നമുക്ക് നാമേ പണിവതു നാകം
നരകവുമതുപോലെ ""
No comments:
Post a Comment