മോണോ റെയില്‍ വേണമെന്നും
മെട്രോ റെയില്‍ വേണമെന്നും
മുറ വിളിയേറി വന്നാല്‍ എന്ത് ചെയ്തീടും,
നമ്മളെന്തു ചെയ്തീടും ?
"കരുതലും വികസനോം"
മുഖ മുദ്രയല്ലേ?നമ്മള്‍,
കരുതല്‍ കൂടാതെയൊന്നും ചെയ്തു കൂടല്ലോ,
നമ്മള്‍ ചെയ്തുകൂടല്ലോ
വികസന വിരുദ്ധരെ
പറഞ്ഞുവിട്ടവര്‍ നമ്മള്‍
വികസനത്തിനായൊന്നും ചെയ്തതില്ലല്ലോ
നമ്മള്‍ ചെയ്തതില്ലല്ലോ
വിഴിഞ്ഞം പദ്ധതിയില്ല,
കുട്ടനാട് പാക്കെജില്ല
തട്ടിത്തട്ടിക്കളിച്ചു കൊണ്ടിരിക്കയല്ലേ
നമ്മള്‍ രസിക്കയല്ലേ
മെട്രോ റെയില്‍ പദ്ധതിയും
തഥൈവ താനെ,ന്നു ചൊല്ലി
നാട്ടിലിന്നു കോലാഹലം കൂടിവരുന്നേ
അയ്യോ! കൂടി വരുന്നേ!
മെട്രോ റെയില്‍ വേണം, പക്ഷെ
ഡി എം ആര്‍ സി,ശ്രീധരന്‍ താന്‍
തലവരായ് പദ്ധതിയെ നയിച്ചിടെണം
അവര്‍ നയിച്ചിടെണം
കെ എം ആര്‍ എല്‍ പറയുന്നു
ഡി എം ആര്‍ സി ചെയ്യുകില്ല
"ഡി എം ആര്‍ സി ഇല്ലെന്നാകില്‍ ഞാനുമില്ലല്ലോ
ഇനി ഞാനുമില്ലല്ലോ"
പറയുന്നു പലവട്ടം
ശ്രീധരനീ കാര്യമെന്നാല്‍
ബ്യൂറോക്രാറ്സിന്‍ ചെവികളില്‍ വേദവാക്യമോ ?
അത് വേദവാക്യമോ ?
നടപടി മുറപോലെ
നടന്നീടുമെന്നുചൊല്ലി
കണ്ണും പൂട്ടിയിരുന്നെന്നാല്‍ അവതാളമാ,
മുഖ്യാ, അത് പാടില്ല.
വെടക്കാക്കിത്തനിക്കാക്കാന്‍
വിരുതേറും ചിലര്‍ ചേര്‍ന്നാല്‍
പദ്ധതികള്‍ ഒന്നൊന്നായി വെട്ടിവിഴുങ്ങും
നമ്മള്‍ പട്ടിണിയാകും!
മെട്രോ റെയില്‍ വേണമെന്നും
മുറ വിളിയേറി വന്നാല്‍ എന്ത് ചെയ്തീടും,
നമ്മളെന്തു ചെയ്തീടും ?
"കരുതലും വികസനോം"
മുഖ മുദ്രയല്ലേ?നമ്മള്‍,
കരുതല്‍ കൂടാതെയൊന്നും ചെയ്തു കൂടല്ലോ,
നമ്മള്‍ ചെയ്തുകൂടല്ലോ
വികസന വിരുദ്ധരെ
പറഞ്ഞുവിട്ടവര്‍ നമ്മള്‍
വികസനത്തിനായൊന്നും ചെയ്തതില്ലല്ലോ
നമ്മള്‍ ചെയ്തതില്ലല്ലോ
വിഴിഞ്ഞം പദ്ധതിയില്ല,
കുട്ടനാട് പാക്കെജില്ല
തട്ടിത്തട്ടിക്കളിച്ചു കൊണ്ടിരിക്കയല്ലേ
നമ്മള്‍ രസിക്കയല്ലേ
മെട്രോ റെയില്‍ പദ്ധതിയും
തഥൈവ താനെ,ന്നു ചൊല്ലി
നാട്ടിലിന്നു കോലാഹലം കൂടിവരുന്നേ
അയ്യോ! കൂടി വരുന്നേ!
മെട്രോ റെയില്‍ വേണം, പക്ഷെ
ഡി എം ആര്‍ സി,ശ്രീധരന്‍ താന്‍
തലവരായ് പദ്ധതിയെ നയിച്ചിടെണം
അവര്‍ നയിച്ചിടെണം
കെ എം ആര്‍ എല്‍ പറയുന്നു
ഡി എം ആര്‍ സി ചെയ്യുകില്ല
"ഡി എം ആര്‍ സി ഇല്ലെന്നാകില്‍ ഞാനുമില്ലല്ലോ
ഇനി ഞാനുമില്ലല്ലോ"
പറയുന്നു പലവട്ടം
ശ്രീധരനീ കാര്യമെന്നാല്‍
ബ്യൂറോക്രാറ്സിന്‍ ചെവികളില്‍ വേദവാക്യമോ ?
അത് വേദവാക്യമോ ?
നടപടി മുറപോലെ
നടന്നീടുമെന്നുചൊല്ലി
കണ്ണും പൂട്ടിയിരുന്നെന്നാല്‍ അവതാളമാ,
മുഖ്യാ, അത് പാടില്ല.
വെടക്കാക്കിത്തനിക്കാക്കാന്‍
വിരുതേറും ചിലര്‍ ചേര്‍ന്നാല്‍
പദ്ധതികള്‍ ഒന്നൊന്നായി വെട്ടിവിഴുങ്ങും
നമ്മള്‍ പട്ടിണിയാകും!
No comments:
Post a Comment