അമ്മയെന്ന ഉണ്മ
നരന്നു സഖിയായി നല്‍കിയ
നാരി,നരനൊരാസക്തിയായിടാ..
നാരി, നരനുടെ ശക്തിയാകണം,
ശിവന് പാര്‍വതിയെന്നപോല്‍.
നാരി,നരിയായ് മാറിയെന്നാകില്‍
നരകമായിടും ജീവിതം .
നാരി,നേരിന്‍റെ വഴിമറന്നാലും
നരകമായിടും ജീവിതം.
നാരി തന്‍ നല്ല രൂപമല്ലയോ
നന്മ പൂക്കുന്നോരമ്മ.
അമ്മ മാത്രമേ ഉണ്മയായിടൂ
അന്നമേകുന്ന ദൈവം .
പിഞ്ചുകുഞ്ഞിന്‍റെചോരിവായില്‍
സ്നേഹ ധാരയായ് നല്‍കിടാന്‍,
തന്‍റെ രക്തത്തെ പാലമൃതാക്കി
നെഞ്ചിലേറ്റുവതമ്മയാം .
അമ്മയെന്നാല്‍ ഉണ്മയായിടും
സ്നേഹ വാത്സല്യധാര.
ദൈവം സ്നേഹമാണെന്നു കരുതു-
വോര്‍ക്കമ്മയല്ലയോ ദൈവം .
No comments:
Post a Comment