കഷ്ടകാലം മാറ്റിടാന്‍
വിത്തമന്ത്രി കനിയുമോ?
മാളോരേ ,ഞാനൊരു
ഇ പി എഫ്,പെന്ഷനെറാ
പെന്‍ഷ നായ് , കിട്ടുവ
തെത്രയെന്നറിയുമോ?
എഴുന്നൂറു രൂഭയാ
ചില്ലറ കാശാണോ?
മുപ്പതിലേറെ വര്‍ഷം
സര്‍ക്കാരിന്‍സേവകന്‍ഞാന്‍
പെന്‍ഷനായടുത്തൂനും
കാത്തു കാത്തിരിപ്പായി .
"അഞ്ചേകാല്‍എന്ന്
തമ്പുരാനോതിയോ "
"അഞ്ചേകാല്‍എന്നു
താന്‍കേട്ടിതടിയനും
"ഉണ്ടോ കാലെന്നു പണ്ടു
പണ്ടാല"ചോദിച്ചപോല്‍
ഇന്നും ചോദിച്ചീടുന്ന
പണ്ടാല മാരേറുന്നൂ
ഇ പി എഫ് ട്രസ്ടിമാരായ്
വിലസുന്നവരുടെ
താളത്തിനൊപ്പം തുള്ളും
സര്‍ക്കരിതറിയേണം
വിത്തെടുത്തു കുത്തിയും
വോട്ടു ബാങ്ക് കാത്തിടും
വിത്ത മന്ത്രി യറിയുമോ
ഞങ്ങളുടെ ദൈന്യത.
ക്ഷേമ പെന്‍ഷന്‍എന്നത്
ഔദാര്യമല്ലെന്നോര്തിടൂ
രാജനെക്കാള്‍ മുന്തിയ
രാജ ഭക്തരായിടും
ഇ .പി.എഫ്.ട്രസ്ടികളെ
മാറ്റി നിര്‍ത്തി ഞങ്ങടെ
കഷ്ടകാലം മാറ്റിടാന്‍
വിത്തമന്ത്രി കനിയുമോ?
No comments:
Post a Comment