ചാരക്കേസും ചാരന്മാരും
കേട്ടില്ലേ നമ്മുടെയേട്ടന് നേതാവ് ചാട്ട
ചുഴറ്റി,യട്ടഹാസം തുടങ്ങീ.
കുറച്ചുകാലം ചേട്ടന്‍റെ നാവു ചുരുട്ടി
മുരളിയാക്കി,ചേട്ടനതുമൂതി നടന്നൂ..
ചുരുട്ടിവച്ചനാവെടുത്തുറുമിയാക്കിയോ?
പൂഴിക്കടകനുമായ്ചേട്ടനെത്തിപ്പോയ്.
ചാരക്കേസിന്പൂച്ച പുറത്തു വന്നില്ലേ ?
ചാരത്തില് പൂഴ്ത്താനായാരും നോക്കേണ്ട .
പൂച്ചയ്ക്ക് മണികെട്ടിയ പെരുച്ചാഴികളെ
തട്ടിന്മേലോളിച്ചീടാന്‍ സമ്മതിക്കൂല്ല .
ചൊറിയുവാന്‍,മറ്റുള്ളോരുടെ,
മുതുകു ചൊറിയുവാന്‍,
വിധിയുള്ള നേതാവും കൂട്ടിനായെത്തി.
ചൊറിയുന്നത് പരമ സുഖം,സുഖമേറിയാല്‍
ചൊറി മാറി, പുണ്ണ് വരും, സൂക്ഷിച്ചോളൂ ..
No comments:
Post a Comment