Wednesday, October 10, 2012

തെറ്റ്

              തെറ്റ് 

തെറ്റുചെയ്യുകയെന്നതു മനുഷ്യ സഹജമാം  
തെറ്റുകൾ നാം ചെയ്യാതിരിക്കാൻ ശ്രമിക്കണം 
കൂട്ടുകാർ, ചിലർ,തെറ്റിന്നീറ്റില്ലം ഒരുക്കുവോർ 
കൂട്ടുകാരി"ഹവ്വ"തൻ പ്രേരണ മൂലമല്ലോ 
കല്പന,തെറ്റിച്ചവൻ,"ആദവും" തെറ്റ് ചെയ്തു. 
ആദ്യത്തേ തെറ്റായത് ചരിത്രം ഘോഷിക്കുന്നൂ 

തെറ്റ് ചെയ്താലതു തെറ്റാണെന്നറിയേണം.
തെറ്റ് തിരുത്താനായാർജ്ജവം കാട്ടിടേണം. 
തെറ്റുംശരിയുംവേർതിരിച്ചറിഞ്ഞീടാൻ    
ത്രാണിയുണ്ടാകണം,ജ്ഞാനമാര്ജ്ജിക്കണം. 
തെറ്റിനെ തെറ്റുകൊണ്ടു മറയ്ക്കാൻ ശ്രമിക്കല്ലേ  
ഇരുട്ടുകൊണ്ട് "ഓട്ട"യടയ്ക്കാൻ ശ്രമിക്കാമോ ?
തെറ്റുകളാവർത്തിച്ചു ചെയ്യാതെയിരിക്കുവാൻ   
തെറ്റാത്ത പ്രതിജ്ഞയിൽ മനസുറയ്കണം 
മന:ശക്തിയുണ്ടാകണം,മനനം ചെയ്യണം 
മനനം ചെയ്യുന്നവൻ മനീഷിയാണത്രേ    

മനീഷിയും ഒരു മനുഷ്യനാണല്ലോ?
മനുഷ്യനായാലവൻ തെറ്റു ചെയ്തിടും   



No comments:

Post a Comment