Monday, October 15, 2012

പ്രിയ സഹോദരി. മലാല യൂസഫ്ലായി


 പ്രിയ സഹോദരിമലാല യൂസഫ്ലായി      

വിടരാന്‍ വിതുമ്പുന്ന
പനിനീരലര്‍ പോലെ
മാനവികതയുടെ,
മധുര സ്വപ്നമായ്,
സ്വാതന്ത്ര്യത്തിന്‍,
മാസ്മര സന്ദേശമായി
സ്ത്രൈണ ധീരതയുടെ
കെടാവിളക്കായ
നിന്നെ
താലിബാന്‍ ഭീകരര്‍
ഞെരിച്ചു കൊല്ലാന്‍
എത്ര ശ്രമിച്ചാലും  
നിന്‍റെ
ഉറച്ച വിശ്വാസങ്ങള്‍
ധീരതയുടെ
പുതിയ
ഇതിഹാസങ്ങള്‍
രചിക്കുവാന്‍
വീണ്ടും
അഗ്നിചിറകുകളുള്ള    
പോരാളിയായി,
നിന്‍റെ
തിരിച്ചു വരവിനായി       
ഞങ്ങള്‍

കാത്തിരിക്കുന്നൂ
പ്രിയ സഹോദരി.
മലാല യൂസഫ്ലായി

നീ
തിരിച്ചു
വന്നേ മതിയാവൂ...
      

No comments:

Post a Comment