Wednesday, October 10, 2012

ശലഭങ്ങള്‍

                    ശലഭങ്ങള്‍ 

കൊഴിയുന്ന പൂവിന്റെയുള്ളില്‍ വിതുമ്പുന്ന
കദനത്തിന്‍ ഗദ്ഗദമാരു കേള്‍ക്കാന്‍ ?.
കരയുന്ന കുഞ്ഞിന്റെ മിഴികളിലൂറുന്ന
ദൈന്യത്തിന്‍ ബിന്ദുക്കളാരു കാണ്മാൻ 
നിറ യൗവ്വനം കൂമ്പുമഴകുള്ള പൂവിനെ
കൊതിയോടെ മെല്ലെ തലോടിടാനായ്
വിരിയുന്നപൂമൊട്ടിന്നുള്ളില്‍ കിനിയുന്ന
മകരന്ദം കൊതി തീരെയാസ്വദിക്കാന്‍,
നിറമുള്ള ശലഭങ്ങളെത്തിടും,പിന്നെയും
പുതു പൂക്കള്‍ തേടി  മറഞ്ഞിടുന്നൂ.....  

No comments:

Post a Comment